ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ എത്തില്ലെന്ന് മുൻ ബാംഗ്ലൂർ എഫ് സി താരം..
ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ എത്തില്ലെന്ന് മുൻ ബാംഗ്ലൂർ എഫ് സി താരം..
കേരള ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂർ എഫ് സി എന്നീ ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗിലെ വളരെ മികച്ച ആരാധക കൂട്ടായ്മകളുള്ള ടീമുകളാണ്. അത് കൊണ്ട് തന്നെ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോൾ വളരെ മികച്ച മത്സരങ്ങൾ നമുക്ക് കാണാൻ സാധിക്കും.ഇപ്പോൾ മുൻ ബാംഗ്ലൂർ എഫ് സി താരം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിക്കുന്ന ഒരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുക്കയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പ്ലേ ഓഫിൽ ഇടം പിടിക്കില്ലെന്നാണ് മുൻ ബാംഗ്ലൂർ എഫ് സി താരമായ എറിക് പാർത്താലുവിന്റെ പക്ഷം.തന്റെ പഴയ ക്ലബ്ബായ ബാംഗ്ലൂർ എഫ് സി ഈ സീസണിൽ കിരീടം നേടുമെന്നും അദ്ദേഹം പറയുന്നു.ബാംഗ്ലൂർ എഫ് സി, മുംബൈ സിറ്റി എഫ് സി,എ ടി കെ മോഹൻ ബഗാൻ,ജംഷഡ്‌പുർ എഫ് സി,ഹൈദരാബാദ് എഫ് സി, എഫ് സി ഗോവ എന്നീ ടീമുകളാണ് ആദ്യ ആറിൽ എത്താൻ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ൽ ബാംഗ്ലൂർ എഫ് സി യിലെത്തിയ പാർത്താലു നാല് കൊല്ലം ക്ലബ്ബിന് വേണ്ടി ബൂട്ട് കെട്ടി.89 മത്സരങ്ങളിൽ നിന്ന് 12 ഗോളും 11 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു ഗോളും പാർത്താലു സ്വന്തമാക്കിട്ടുണ്ട്.
ToOur Whatsapp Group
Our Telegram
Our Facebook Page